കിളിമാനൂർ : അപകടങ്ങൾ പതിവാകുന്ന കിളിമാനൂർ – ആലംകോട് റൂട്ടിൽ ചെങ്കിക്കുന്ന് ഗവ: എൽപി സ്കൂളിന് മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് ഇപ്പോൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് ഹൈടെക്ക് ആക്കുന്നതിന്റെ പണികൾ പുരോഗമിച്ച് വരികയാണ്. എന്നാൽ റോഡ് ഹൈട്ടക്കാകുന്നതോടെ എൽപി സ്കൂളിന് മുന്നിലൂടെ വാഹനങ്ങൾ ചീറിപ്പായും. കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായി വാഹനങ്ങൾ കടന്നു പോകും എന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. അതുകൊണ്ട് വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിനും കുട്ടികൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഒരു സ്പീഡ് ബ്രേക്കർ റോഡിൽ നിർമ്മിക്കുന്നതിനുമുള്ള നടപടികൾ അടിയന്തിരമായി അധികാരികൾ സ്വീകരിക്കണമെന്ന് പാലസ് നഗർ റസിഡൻസ് അസ്സോസിയേഷനും സ്കൂൾ പിടിഎയും നാട്ടുകാരും ആവശ്യപ്പെടുന്നു.