പള്ളി കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമം : പ്രതികൾ പിടിയിൽ

eiPFMBD72819

നെടുമങ്ങാട് : ചുള്ളിമാനൂർ ജുമാ മസ്ജിദിലെ കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് അണ്ടൂർക്കോണം സ്വദേശി ഷെഫീക്കിനെ ഇരിഞ്ചയം പ്ലാവറ ജംഗ്ഷന്‌ സമീപം വച്ച് ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി കൈകാലുകൾ തല്ലിയൊടിച്ചതിന് പനവൂർ വില്ലേജിൽ മൊട്ടക്കാവ് ചരുവിള പുത്തൻ വീട്ടിൽ ഷംഷുദ്ദീന്റെ മകൻ മുഹമ്മദ് തൻസീർ(24), കുറുപുഴ വില്ലേജിൽ ഇളവട്ടം എംപിക്കെ ഹൗസിൽ ഷാജഹാന്റെ മകൻ ഷിമ്മിഷ് ഖാൻ( 25), ആനാട് വില്ലേജിൽ മൊട്ടക്കാവ് സുബിൻഷാ മൻസിലിൽ സുധീറിന്റെ മകൻ സുബിൻഷ (25),  ആനാട് വില്ലേജിൽ ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ ആയിഷ മൻസിലിൽ താഹിറിന്റെ മകൻ നഹാസ് (25) എന്നിവരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിൽ ജുമാ നമസ്കാരത്തിന് ശേഷം നടന്ന  കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം നിലനിന്നിരുന്നു. . ചുള്ളിമാനൂർ  ജുമാ മസ്ജിദിൽ അംഗമായ ഷെഫീഖ് പള്ളി കമ്മറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഷെഫീക്കിനെ പിന്തുടർന്ന പ്രതികൾ പ്ലാവറ ജംഗ്ഷനിൽ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുനിൽ ഗോപി, ശ്രീകുമാർ, വേണു, എ.എസ്‌ഐ ഫ്രാങ്ക്‌ളിൻ, എസ്‌സിപിഒ ബിജു, സിപിഒ മാരായ സജു, രതീഷ് എന്നിവർ ചേർന്നാണ്  പ്രതികളെ  അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!