പോത്തൻകോട്ട് യുവാവിനെ നടുറോഡിലിട്ട് മർദിച്ച സംഭവം : പ്രതികളെ നിസ്സാര വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് പരാതി

eiYAO5X81599

പോത്തൻകോട്: പോത്തൻകോട് നടുറോഡിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നിസ്സാര വകുപ്പ് ചുമത്തി പ്രതികളെ ജാമ്യം നൽകി പൊലീസ് വിട്ടയച്ചെന്ന് പരാതി. ആദ്യം കൊലപാതക ശ്രമത്തിന് കേസ് എടുത്ത പോലീസ് പിന്നീട് വകുപ്പുകളെല്ലാം മാറ്റി നിസ്സാരകുറ്റങ്ങളുടേതാക്കിയാണ് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്നാണ് ആരോപണം.

രണ്ടു ദിവസം മുൻപാണ് വാഹനം വഴിമാറുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നു പോത്തൻകോട്ട് നടുറോഡിൽ രണ്ടുപേർ ചേർന്ന് യുവാവിനെ മ‍ർദ്ദിച്ചത്. അനൂപ് ചന്ദ്രൻ എന്ന ചെറുപ്പക്കാരനാണ് മർദ്ദനമേറ്റത്. അനൂപിനെ മ‍ർദ്ദിക്കുന്ന രംഗം ഒരു വഴിയാത്രക്കാരൻ ചിത്രീകരിച്ചത് നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചപ്പോഴാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

അനിൽ ചന്ദ്രൻ, ഷിബു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി ചേർത്ത ഷിബുവും കുടുംബവും ബൈക്കിൽ സഞ്ചരിക്കുന്നതിടെയാണ് തർക്കമുണ്ടായത്. പ്രതികള്‍ക്കെതിരെ ആദ്യം കൊലപാതക ശ്രമത്തിനാണ് പോത്തൻകോട് പൊലീസ് കേസെടുത്തതെന്നും പിന്നീട് നിസ്സാരവകുപ്പുകള്‍ ചുമത്തി ഷിബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നാണ് ആരോപണം. രണ്ടാം പ്രതിയെ ഇതുവരെ പിടികൂടിയിട്ടുമില്ല. എന്നാൽ പരസ്പരമുണ്ടായ വാക്കുതർക്കം പെട്ടെന്ന് അടിയിലേക്ക് കലാശിച്ചതാണെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നുമാണ് പൊലീസ് പറയുന്നത്.

വിശദമായ അന്വേഷണത്തിൽ കൊലപാതകശ്രമം നിലനിൽക്കാത്തതു കൊണ്ടാണ് പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയതെന്നാണ് പൊലീസ് ഭാഷ്യം. അടികൊണ്ട അനൂപാണ് ആദ്യം ഷിബുവിനെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!