ആറ്റിങ്ങൽ : ആറ്റിങ്ങലിലെ പ്രധാന വൺവേ റോഡായ ആറ്റിങ്ങൽ ടൗൺ യുപിഎസ് വീരളം റോഡ് തകർന്നടിഞ്ഞിട്ട് വർഷങ്ങളായി. കുണ്ടുംകുഴിയും രൂപപ്പെട്ട റോഡിൽ നിരവധി ചെറുതും വലുതുമായ അപകടങ്ങൾ പതിവായിരുന്നു. ജനങ്ങൾ നിരന്തരം പരാതിപ്പെട്ടതിനെ തുടർന്ന് ഒടുവിൽ റോഡ് നവീകരണത്തിന് തുടക്കമായി. ഇന്നുമുതൽ റോഡ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുകാരണം കച്ചേരി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ആറ്റിങ്ങൽ ഗേൾസ് സ്കൂൾ റോഡ് വഴിയാണ് കടത്തി വിടുന്നത്.
