അയിരൂർ : ഒന്നര കിലോ കഞ്ചാവുമായി യുവാവ് അയിരൂർ പോലീസിന്റെ പിടിയിൽ. കല്ലമ്പലം സ്വദേശി ഓട്ടോ ജാഫർ എന്നറിയപ്പെടുന്ന ജാഫർ(42) ആണ് പിടിയിലായത്. ഇന്നലെ രാത്രി 8 അര മണിയോടെ ഇടവ വെങ്കുളത്ത് നിന്നാണ് ഇയാളെ കഞ്ചാവുമായി പോലീസ് പിടികൂടുന്നത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അയിരൂർ പോലീസ് സബ് ഇൻസ്പെക്ടർ ഡി.സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.