ചെമ്മരുതി : ചെമ്മരുതി പഞ്ചായത്തിലെ പാളയംകുന്ന് വാർഡിലെ ‘തളിര്’ കുടുംബശ്രീയുടെ ഒന്നാം വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ബിന അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയസിംഹൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബേബി സേനൻ, കുടുംബശ്രീ സെക്രട്ടറി ദിവ്യാ, എ.ഡി.എസ് സുധി കുമാരി തുടങ്ങിയവർ പങ്കെടുത്തു.