യുവാവിനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ചും മുതുകത്ത് ഇടിച്ച് നട്ടെല്ലിനും പരിക്കേൽപിച്ചു : ഒരാൾ കടയ്ക്കാവൂർ പോലീസിന്റെ പിടിയിൽ

ei12C9053485

കടയ്ക്കാവൂർ : പാലാംകോണം കമ്പറക്കോണം ക്ഷേത്രത്തിലെ ഉത്സവ ദിവസം മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പക്കുകയും, മുതുകത്ത് ഇടിച്ച് നട്ടെല്ലിൽ ഗുരുതര പരിക്കേൽപിക്കുകയും ചെയ്തയാളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ പാലാംകോണം ഭാസ്കർ കോളനിയിൽ മുരളിയുടെ മകൻ മക്കു എന്ന് വിളിക്കുന്ന മുകേഷ് (27) അണ് പിടിയിലായത്. 2013 ൽ മംഗളഛലപതി എന്നയാളുടെ മൊബൈൽ കവർച്ച ചെയ്ത കേസിലും, വധശ്രമ കേസിലും പ്രതിയാണ് മക്കു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബിയുടെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യൻ, ജി.എസ് ഐ. അനിൽകുമാർ, എസ്.സി.പി.ഒ. ബിനോജ്, ഡീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ സഹോദരൻ ഗിരീഷും ചേർന്നാണ് പാലാംകോണത്ത് ഗോപി മകൻ സുനിലിനെ കടമ്പറക്കോണം അമ്പലത്തിലെ ഉത്സവദിവസം ഉപദ്രവിച്ചത്. സഹോദരൻ ഗിരീഷ് ഒളിവിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!