പാലോട് : ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുങ്ങിനടന്ന പ്രതി ഒന്നരവർഷത്തിനുശേഷം പിടിയിൽ. പാലോട് നന്ദിയോട് ഷീലാ ഭവനിൽ ബിനു (42-കറുപ്പായി)വിനെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ്ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി പലതവണ കുട്ടിയുടെ വീട്ടിലും ഓട്ടോയിലുംവച്ച് പീഡിപ്പിച്ചിരുന്നു. നാട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയെ ശിശുക്ഷേമസമിതിയിലേക്ക് മാറ്റി. ഇവിടെവച്ചാണ് പീഡന വിവരം അറിയുന്നത്. ചൈൽഡ് ലൈൻ പൊലീസിൽ അറിയിച്ചതോടെ ബിനു മുങ്ങി. പ്രത്യേക അന്വേഷക സംഘമാണ് കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മീയണ്ണൂരിൽനിന്ന് അറസ്റ്റ്ചെയ്യുകയായിരുന്നു.