കല്ലമ്പലം: അഞ്ച് മാസങ്ങൾക്ക് മുമ്പ് കല്ലമ്പലം മാവിൻ മൂട് വച്ച് ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 40000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. വർക്കല വില്ലേജിൽ നടയറ ദേശത്ത് സംസം നഗർ തൈയ്ക്കാവിന് സമീപം നഹാസ് മൻസിലിൽ ബഷീർ മകൻ തക്കു എന്ന് വിളിക്കുന്ന നഹാസ്(31) ആണ് അറസ്റ്റിലായത്. സംഭവം കഴിഞ്ഞ് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കല്ലമ്പലം പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റ് പ്രതികളായ ചില്ലു എന്ന് വിളിക്കുന്ന വിഷ്ണു, സന്തു കൃഷ്ണൻ, ജിജിൻ, വിഷ്ണു എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും അറസ്റ്റിലായെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു