ആറ്റിങ്ങൽ : ലഹരിക്കെതിരായ പോരാട്ടവുമായി കണ്ണൂർ ആലക്കോട് സ്വദേശി മഹ്ഷൂഖ് തട്ടിക്കടവ്(18) നടത്തുന്ന കേരള സവാരി 2019 ഡിസംബർ 08 ഞായറാഴ്ച (നാളെ) തിരുവനന്തപുരം മാനവീയം വീഥിയിൽ നിന്നും യാത്ര തുടങ്ങും. സൈക്കിളിലാണ് യാത്ര. ഡിസംബർ15 ന് കാസർഗോഡ് യാത്ര സമാപിക്കും. നാളെ 10 മണിയോടെ ആറ്റിങ്ങലിൽ എത്തുന്ന മഹ്ഷൂഖിനെ ഹരിതസ്പർശം പ്രവർത്തകർ ആറ്റിങ്ങൽ മാമം ജംഗ്ഷനിൽ സ്വീകരിക്കും.