കടയ്ക്കാവൂർ : സ്വാതന്ത്ര്യസമരസേനാനിയും മൃഗസംരക്ഷകനും തികഞ്ഞ കർഷകനുമായ കീഴാറ്റിങ്ങൽ പൊങ്കാല വിള വീട്ടിൽ കുഞ്ഞുകൃഷ്ണന്റെ നൂറ്റി ഏഴാമത് ജന്മദിനവാർഷികാഘോഷം കീഴാറ്റിങ്ങൽ രാമരച്ചം വിള ശ്രീ ദുർഗാംബിക ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. വി. ജോയി എം.എൽ.എ ഭദ്ര ദീപം തെളിയിച്ചശേഷം കുഞ്ഞുകൃഷ്ണന് പൊന്നാട ചാർത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി അദ്ധ്യക്ഷനായി. കടയ്ക്കാവൂർ സി.ഐ. ശ്രീകുമാർ, വാർഡ് മെമ്പർ പ്രകാശ്, പ്ലാവിള ലോഹിത ദാസ്, എസ്. ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു
