വെമ്പായം: പ്ലാസ്റ്റിക്കിനെതിരെ പോരാടിയ വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ നടക്കുന്ന ദേശീയതല പ്രദർശനത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചതിന്റെ ആവേശത്തിലാണ് വട്ടപ്പാറ ലൂർദ് മൗണ്ട് പബ്ലിക് സകൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും. സർക്കാരിന്റെ പ്ലാസ്റ്റിക് വിരുദ്ധ ആശയങ്ങളോട് കൈകോർത്ത ലൂർദ് മൗണ്ട് സ്കൂൾ മാനേജർ ബ്രദർ ജയിൽസ് തെക്കേമുറിയേയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീകുമാർ തന്റെ ചേമ്പറിൽ വിളിച്ചു വരുത്തിയാണ് അംഗീകാരം ലഭിച്ച വിവരം അറിയിച്ചത്. ഭൂമിയെ ഒന്നാകെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് കവറുകൾക് പകരം കുട്ടികൾ നിർമിച്ച പ്രകൃതി സൗഹൃദ വസ്തുക്കൾ, പേപ്പർ കവർ എന്നിവ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ നടക്കുന്ന ദേശീയ തല പ്രദർശനത്തിലേക്ക് തിരഞ്ഞെടുത്തതായി അദ്ദേഹം അറിയിച്ചു. പ്രദർശനത്തിന് പോകാൻ തയ്യാറാകുന്ന കുട്ടികൾക്കും സ്കൂളിനും ഉള്ള അംഗീകാരം ആയി മേയർ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് നൽകുയും ചെയ്തു.
