പോത്തൻകോട്: നിരവധി മോഷണ കേസിലെ പ്രതിയായ മൈലാടുംമുകൾ താമസിക്കുന്ന വിഷ്ണു ശങ്കർ (27)നെ യാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത് . മൈലാടുംമുകൾ പുതിയതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന മോനിഷ് ബാബുവിന്റെ വീട് കുത്തിത്തുറന്ന് വെൽഡിങ് പ്ലാന്റെറും വൈസ്സും മറ്റ് ജോലി സാമഗ്രികളും കഴിഞ്ഞമാസം ഇരുപത്തിനാലാം തീയതി വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് മോഷണം നടത്തിയെന്നാണ് കേസ്. പോത്തൻകോട് പോലീസ് സബ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷണം നടത്തിയ സാധനങ്ങൾ വാവറ അമ്പലത്തിന് സമീപമുള്ള ആക്രി കടയിൽ കൊണ്ടുപോയി വിറ്റു. വിഷ്ണുവിന് എതിരെ വട്ടപ്പാറ പോലീസ് സ്റ്റേഷനിലും കേസുണ്ട്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
