പുല്ലമ്പാറ :സാന്ത്വന പരിപാലനരംഗത്ത് ജില്ലയിലെ സമ്പൂർണ പാലിയേറ്റീവ് പഞ്ചായത്തായി തെരഞ്ഞെടുത്ത പുല്ലമ്പാറ പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവിയും വൈസ് പ്രസിഡന്റ് ബി ശ്രീകണ്ഠൻനായരും ചേർന്ന് പുരസ്കാരം സ്വീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രീത മനോജ്, സുജാത, പഞ്ചായത്ത് അംഗങ്ങളായ അജിത്, ലത, ജനമൈത്രി കോ–ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, ഡോ. നിജു, ഡോ. ബീന, അശ്വതി എന്നിവർ പങ്കെടുത്തു. സാന്ത്വനപരിചരണരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് മൂന്നുവർഷങ്ങളായി പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. ഇത്തവണ മികച്ച പാലിയേറ്റീവ് നേഴ്‌സിനുള്ള അവാർഡ് പഞ്ചായത്തിലെ സലീനയ്‌ക്കാണ്.
