വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ മാലയും പൊട്ടിച്ചു കടന്ന പ്രതി ചിറയിൻകീഴിൽ അറസ്റ്റിൽ

ei7XRVP52078

ചിറയിൻകീഴ് : ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആനത്തലവട്ടം പ്രദേശത്ത് വീടിനു മുൻവശത്ത് മുറ്റമടിച്ചുകൊണ്ട് നിന്ന വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ യുവാവ് മാലയും പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കഠിനംകുളം വില്ലേജിൽ , പുതുക്കുറുച്ചി എൽ.പി.എസ്സിന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ സ്റ്റാലിന്റെ മകൻ നിഷാന്തി(26)നെയാണ് കഠിനംകുളത്തിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തത്.

നവംബർ 24നു വൈകുന്നേരം 3:45ഓടെയാണ് സംഭവം.ചിറയിൻകീഴ്, ആനത്തലവട്ടം, കയർ സൊസൈറ്റിമുക്ക്, മന്യാംതിട്ട വീടിന്റെ ഗേറ്റിനു മുൻവശത്ത് തൂത്ത് വൃത്തിയാക്കി തീയിട്ട് കൊണ്ട് നിന്ന പ്രസന്നകുമാരി(64)യോട് ആക്ടിവ സ്കൂട്ടറിൽ എത്തിയ പ്രതി കുടിക്കാൻ വെള്ളം ചോദിച്ചു. തുടർന്ന് പ്രസന്നകുമാരി കുടിക്കാൻ വെള്ളം കൊണ്ടു കൊടുത്തു. വെള്ളം കുടിച്ച ശേഷം ഗേറ്റ് അടച്ചു വീടിന് അകത്തേക്ക് പോയ പ്രസന്നകുമാരിയെ തള്ളി താഴെയിട്ട ശേഷം രണ്ടേ മുക്കാൽ പവൻ വരുന്ന മാലയും പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വെള്ള ഷർട്ടും, കറുത്ത പാന്റ്സും വെള്ള തൊപ്പിയും ധരിച്ച് സ്കൂട്ടറിൽ എത്തിയ യുവാവാണ് കവർച്ച നടത്തിയതെന്ന് അടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഇയാൾ കഴക്കൂട്ടം , കടയ്ക്കാവൂർ , കഠിനംകുളം എന്നീ സ്റ്റേഷനുകളിലെ നിരവധി പിടിച്ചുപറി കേസ്സുകളിലും പ്രതിയാണ്. കഴിഞ്ഞ ഒന്നര വർഷക്കാലമായി ജയിൽ ശിക്ഷ അനുഭവിച്ച് വരുകയായിരുന്ന പ്രതി അടുത്ത സമയത്താണ് ജയിൽ മോചിതനായത്.

പ്രതിയെ തിരുവനന്തപുരം റൂറൽ പോലീസ് സൂപ്രണ്ട് ബി.അശോകൻ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ , ആറ്റിങ്ങൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷ് , ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ വിനീഷ് , കടയ്ക്കാവൂർ സബ് ഇൻസ്പെക്ടറായ വിനോദ് വിക്രമാദിത്യൻ , സിവിൽ പോലീസ് ഓഫീസർ അനസ് , ബിനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!