തൊളിക്കോട് : തെരുവ് വിളക്കുകൾ കത്തിക്കാതെ തൊളിക്കോട് പഞ്ചായത്തിനെ ആകമാനം ഇരുട്ടിലാക്കിയെന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റി ചൂട്ടുംകെട്ടി പട മാർച്ച് നടത്തി.
മണ്ഡലം പ്രസിഡന്റ് റമീസ് ഹുസൈൻ അധ്യക്ഷത വഹിച്ച പരുപാടിയിൽ ഡി.സി.സി സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. കെ എൻ അൻസർ സ്വാഗതം ആശംസിച്ചു. കെ.പി.സി.സി മാധ്യമ സമിതി അംഗം ബിആർഎം ഷെഫീർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എൻ.എസ് ഹാഷിം സമര പ്രഖ്യാപനം നടത്തി.
മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിരാജ് പനയ്ക്കോട്, അമൽ നായർ, ശ്യാംകുമാർ, ഷൈൻ പുളിമൂട് ,ഷജീർ ഇരുത്തലമൂല,ഹൽവ ഷാൻ,നിജിത്ത് മലയടി, ഫൈസൽ തൊളിക്കോട്, അഷ്കർ തേവൻപാറ,
ഷാൻ പുളിമൂട് ,മുനീർ ,നിതിൻ തൊളിക്കോട്, റയാൻ, ,ചെമ്പോട്ടും പറ സുമേഷ്, ചെട്ടിയാംപ്പാറ ഷിബു,അശ്വതി പരപ്പാറ,വിദ്യ പരപ്പാറ,സുധിൻ സുദർശൻ,തൊളിക്കോട് ഷാൻ, പനയ്ക്കോട് സത്യൻ,അരുൺ ചായം ,കോൺഗ്രസ് നേതാക്കളായ പൊൻപാറ സതി ,തച്ചൻകോട് പുരുഷോത്തമൻ, കാരയ്ക്കാൻ തോട് രമേശൻ, ശൈലജ ആർ നായർ, സുഷമ്മ, ഷെമി, ലിജി, നളിനകുമാരി, നാട്ടുവൻക്കാവ് വിജയൻ, തൊളിക്കോട് ഷംനാദ്, മോഹനൻ നായർ, സതീഷൻ മണലയം എന്നിവർ സമരത്തിന് നേതൃത്വം നൽകി