ആറ്റിങ്ങൽ : നെടുമങ്ങാട്ടും ചിറയിൻകീഴിലും പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിക്കണമെന്ന് അടൂർ പ്രകാശ് എംപി ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.
നെടുമങ്ങാട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി കാംപസിൽ കേന്ദ്രീയ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭ്യമാണ്.ചിറയിൻകീഴിലും സ്ഥലം ലഭ്യത പ്രശ്നമല്ല. പ്രദേശവാസികളുടെ ദീർഘകാലമായുള്ള ഈ ആവശ്യം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് എംപി ലോക് സഭയിൽ ആവശ്യപ്പെട്ടു.