അഞ്ചുതെങ്ങ് : ക്രിസ്മസിനോടനുബന്ധിച്ച് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയൽകൂട്ടങ്ങളുടെ ലാഭവിഹിത വിതരണമാരംഭിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിലെ 19 വർഷമായി പ്രവർത്തിച്ചു വരുന്ന മദർ തെരേസ അയൽകൂട്ടത്തിന്റെ ലാഭവിഹിത വിതരണത്തോടെയാണ് തുടക്കമായത്. വാർഷിക യോഗവും ലാഭവിഹിതവിത രണവും 19 വർഷത്തിനു മുൻപ്അയൽകൂട്ടം രൂപീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അയൽകൂട്ടം പ്രസിഡന്റ് മേബിൾ മൈക്കൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ ,വാർഡുമെമ്പർ ലിജാ ബോസ്, മത്സ്യഫെഡ് ബോർഡംഗം ആർ.ജറാൾഡ്, എ.ഡി.എസ് ചെയർപേഴ്സൻ രഞ്ജിനി സൗരവൻ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി റീറ്റ ദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയീസ് ലോറൻസ് സ്വാഗതവും ഷെർളി നന്ദിയും പറഞ്ഞു.