വെഞ്ഞാറമൂട്: പട്ടികജാതി കുടുംബത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും പിടിപ്പിക്കാൻ ശ്രമിച്ച പ്രതിയെ വെഞ്ഞാറമൂട് പോലീസ് പിടികൂടി. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ പാലത്തറ കാർത്തികയിൽ അനിൽ കുമാർ (50) ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7:30ന് പ്രതി പരാതിക്കാരിയുടെ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് വീടിന് ഉള്ളിൽ കടന്ന് പരാതിക്കാരിയെയും എട്ട് വയസുകാരി മകളെയും ആക്രമിക്കുകയാരിന്നു. തടയാൻ ചെന്ന പരാതിക്കാരിയുടെ അമ്മാവനെ നിലത്തിട്ട് ചവിട്ടുകയും പോലീസിൽ പരാതി നൽകിയാൽ കൊന്ന് കളയും എന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട് ഇൻസ്പെക്ട്റുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സബ് ഇൻസ്പെക്ടർ ബിനീഷ് ലാലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.