വെമ്പായം : ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ഡ്രൈവോടനുബന്ധിച്ചു നെടുമങ്ങാട് മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി അധികൃതർ വട്ടപ്പാറ പോലീസുമായും ചേർന്ന് വട്ടപ്പാറ,പരിയാരം ഭാഗങ്ങളിൽ നടത്തിയ റൈഡ് നടത്തി. റെയ്ഡിൽ വട്ടപ്പാറ പ്രവർത്തിക്കുന്ന ലീല എന്ന സ്ത്രീ നടത്തുന്ന സ്ഥാപനത്തിൽ നിന്നും 25.5 കിലോഗ്രാം സ്ഥാപനത്തിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഷോപ്പിനു മതിയായ ലൈസൻസ് (പഞ്ചായത്ത്, ഫുഡ് സേഫ്റ്റി) ഇല്ലാത്തതിനാൽ നോട്ടീസ് നൽകി. നിരവധി പരാതികൾ ഈ കടയെ പറ്റി ഉള്ളതിനാൽ കൂടുതൽ നിയമ നടപടികൾക്കായി പുകയില ഉൽപ്പന്നങ്ങളും ഇവരെയും വട്ടപ്പാറ പോലീസിനു കൈമാറി.