പൊന്മുടിയും വർക്കലയും ബന്ധിപ്പിച്ചു ടൂറിസം സർക്യൂട്ട് പദ്ധതി വേണമെന്ന് അടൂർ പ്രകാശ് എം. പി

eiYYH4M26118

പൊന്മുടിയും വർക്കലയും ബന്ധിപ്പിച്ചു ടൂറിസം സർക്യൂട്ട് പദ്ധതി വേണമെന്ന് അടൂർ പ്രകാശ് എം. പി ലോക്സഭയിലുന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.

പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയുടെ ടൂറിസം സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തതിന് വികസന പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.

അഗസ്ത്യാർകൂടം ട്രെക്കിങ് സാധ്യതകൾ പ്രയോജനപെടുത്തണം.അഗസ്ത്യമല ബയോസ്ഫിയർ റിസേർവ് ലോകത്തെ പ്രധാനപ്പെട്ട 34 ജൈവ വൈവിദ്ധ്യ കേന്ദ്രങ്ങളിൽ ഒന്നാണ്.

വർക്കല പാപനാശം ബീച്ച് വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണ കേന്ദ്രമാണ്.ലോകപ്രശസ്‌ത ചിത്രകാരനായ രാജാ രവി വർമ ജനിച്ച കിളിമാനൂർ കൊട്ടാരവും അവഗണിക്കപ്പട്ട നിലയിലാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഈ മേഖലയിലെ ടൂറിസം വികസനം നേരിടുന്ന വെല്ലുവിളി.വളരെ പ്രാധാന്യമുള്ള ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനം സർക്കാർ സജീവമായി പരിഗണിച്ച് പദ്ധതി നടപ്പാക്കാൻ തയ്യാറാവണമെന്നും എംപി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!