അവനവഞ്ചേരി : അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ തീപിടുത്തം. ഇന്ന് രാവിലെ 11 അര മണിയോടെയാണ് സംഭവം. പുരാതന ക്ഷേത്രത്തിലെ ശ്രീകോവിലിനു മുകളിലാണ് തീ പിടിച്ചത്. നാട്ടുകാരും ക്ഷേത്രം ജീവനക്കാരും ഇടപെട്ട് തീ കെടുത്താൻ ശ്രമിച്ചതിനൊപ്പം ആറ്റിങ്ങൽ ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായി. തുടർന്ന് ഫയർഫോഴ്‌സ് തീ പൂർണമായും കെടുത്തി. ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ എ.എസ്.ടി.ഒ മനോഹരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്. തീ പിടിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെയും വ്യകതമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
