അരുവിക്കര : പ്രണയം നടിച്ച് പതിനഞ്ചുകാരിയിൽ നിന്നു മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മാല വാങ്ങി പണയം വച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെടുത്തു കൊടുക്കാതെ മുങ്ങി നടക്കുകയായിരുന്ന യുവാവ് അറസ്റ്റിൽ. ചാങ്ങ ചാരുപാറ തടത്തരികത്ത് പുത്തൻ വീട്ടിൽ സുരേന്ദ്രൻ മകൻ കുഞ്ഞുമോനെ (21) കാച്ചാണിയിൽ നിന്നാണ് ശനിയാഴ്ച രാത്രി അരുവിക്കര എസ്ഐ ആർ.വി.അരുൺകുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് സ്വർണ മാല പണയം വച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.