കിളിമാനൂരിൽ നിരവധി മോഷണ കേസുകളിലെ പ്രതിയെ മോഷണ മുതലുമായി പിടികൂടി

eiN04XZ94587

കിളിമാനൂർ : നിരവധി മോഷണ കേസുകളിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുംപുറം, മൂർത്തിക്കാവ്, തടത്തരികത്ത് വീട്ടിൽ ബാബുവിന്റെ മകൻ രാജീവ്‌(34) ആണ് പിടിയിലായത്. ഇന്നലെ(16-12-2019 വൈകുന്നേരം 5 മണിക്ക് കിളിമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഗ്രീൻലാൻ്റ് റബ്ബർകടയുടെ പുറകുവശം ഗോഡൗൺ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതിയെ മോഷണ മുതലുമായി രാത്രി കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻറിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

കിളിമാനൂർ ഐ.എസ്.എച്ച്.ഒ കെബി മനോജ് കുമാറിൻറെ നേതൃത്വത്തിൽ എസ്‌ഐ മാരായ എസ്. അഷറഫ് , ടി.കെ ഷാജി , കൃഷ്ണൻകുട്ടി, സിപിഒ മാരായ രജിത്ത് , ചന്ദ്രകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നൂറോളം റബ്ബർ ഷീറ്റുമായി പിടിയിലായ പ്രതിക്കെതിരെ കിളിമാനൂർ , ചടയമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ ഉണ്ട് . പ്രതിയെ ആറ്റിങ്ങൽ ജൂഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!