പള്ളിക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെൻമല, ഒറ്റക്കൽ, മാപ്പിളശ്ശേരി വീട്ടിൽ റെനിൻ വർഗ്ഗീസ് (18) നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡി വൈ എസ് പി പി.വി.ബേബി കുമാറിന്റെ നേതൃത്വത്തിൽ ഐ എസ് എച്ച് ഒ അജി ജി നാഥ്, എസ് ഐ പി.അനിൽകുമാർ, എ എസ് ഐ മധു, സി പി ഒമാരായ സുധീർ, ബിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
