നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ചോദ്യം ചെയ്തതിന് മർദ്ദനം

eiYU91Q59233

കാട്ടാക്കട: നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന ചെയ്യുന്നത് ചോദ്യം ചെയ്തതിന് കടയുടമയുടെ മകനും സംഘവും ചേർന്ന് ആക്രമിക്കുകയും സ്വർണവും പണവും കവരുകയും ചെയ്തതായി പരാതി. മർദ്ദനമേറ്റ് കണ്ണിനു സാരമായി പരുക്കേറ്റ കൊറ്റംപള്ളി കേണ്ണേറുവിളാകത്ത് വീട്ടിൽ സജി(44)നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിൽസയിലാണ്.

പ്രതികളുടെ മാതാവ് കൊറ്റംപള്ളി ജംഗ്ഷനിൽ കട നടത്തുകയാണ്. ഇവിടെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി നേരത്തെ പരാതിയുയർന്നിരുന്നു.  പ്രദേശത്ത് സ്കൂൾ കുട്ടിൾക്ക് സുലഭമായി പുകയില ഉൽപന്നങ്ങൾ ലഭിക്കുന്നുണ്ട്. ഈ കടയിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതെന്ന്  പുറം ലോകത്തെ അറിയിച്ചതിനാണ്   ആക്രമണമുണ്ടായതെന്ന്  സജി  പരാതിയിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!