നെടുമങ്ങാട് :മദ്യ ലഹരിയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആറംഗ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പാലോട് സ്വദേശി അനീഷിന് ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കളത്തറയിൽ അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ച സംഘമാണ് ആക്രമണം നടത്തിയത്. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ നാലു പേരെ നെടുമങ്ങാട് പോലീസെത്തി പിടികൂടുകയായിരുന്നു. രണ്ടു പേർ ഓടി രക്ഷപെട്ടു. കളത്തറ, വെള്ളാഞ്ചിറ, അരുവിക്കര സ്വദേശികളാണ് പിടിയിലായത്. പരിക്കേറ്റ ജീവനക്കാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.