കിളിമാനൂർ: മറവക്കുഴി റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എ. അഹമ്മദ് കബീർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ഷീജ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ പഴയകുന്നുമ്മൽ പഞ്ചായത്തംഗം ജി.എൽ. അജീഷ് ആദരിച്ചു. കലാപരിപാടികളിൽ വിജയിച്ചവർക്ക് കിളിമാനൂർ പഞ്ചായത്ത് മെമ്പർ ഷാജുമോൾ ഉപഹാരങ്ങൾ നൽകി. പുതിയ ഭാരവാഹികളായി പി.പി. ബാബു (പ്രസിഡന്റ്), ഷാബി (വൈസ് പ്രസിഡന്റ്), എ. അഹമ്മദ് കബീർ (സെക്രട്ടറി), സലിം, സുനി വിക്രം (ജോ. സെക്രട്ടറി), പള്ളം ആർ. വിജയ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
