വർക്കലയിൽ റെയിൽവേ ഗേറ്റ് അടച്ചപ്പോൾ കാർ പാളത്തിൽ കുടുങ്ങി, അപകടം ഒഴിവായത് ഇങ്ങനെ…

ei3G1RB22051

വർക്കല : വർക്കലയിൽ ട്രെയിൻ കടന്നു പോകുന്നതിന് റെയിൽവേ ഗേറ്റ് അടച്ചപ്പോൾ കാർ പാളത്തിൽ കുടുങ്ങി. ഇന്നലെ വൈകുന്നേരം 6 മണിയോടെ വർക്കല റെയിൽവേ സ്‌റ്റേഷന് സമീപത്തെ സ്റ്റാർ തിയേറ്റർ ഗേറ്റിലാണ് സംഭവം. മാവേലി എക്സ്‌പ്രസ് കടന്നുപോകാനായി ഗേറ്റ് അടയ്ക്കുന്നിതിനിടെയാണ് വേഗത്തിൽ വന്ന കാർ ഗേറ്റിനുള്ളിൽ കുടുങ്ങിയത്. അല്പസമയത്തിനകം ട്രെയിൻ എത്തുമെന്നതിനാൽ ഗേറ്റ് കീപ്പർ ഉടൻതന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം ഗേറ്റ് തുറന്ന് കാർ പുറത്തിറക്കിയ ശേഷമാണ് ട്രെയിൻ കടന്നുപോയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!