ആറ്റിങ്ങൽ : പാറശാലയിൽ നിന്ന് ചെളികയറ്റി വന്ന ലോറിയുടെ പുറക് വശത്തെ ബോഡി ഇളകി ചെളി മുഴുവൻ ആറ്റിങ്ങൽ മൂന്നുമുക്കിന് സമീപം ദേശീയ പാതയിൽ വീണു. ഇന്ന് രാത്രി 10 മണിയോടെയാണ് സംഭവം. പാറശാലയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ലോറിയിൽ നിന്നാണ് മൂന്നുമൂക്കിനു സമീപം ഡ്രീംസ് തിയേറ്ററിന് മുൻവശത്തായി ചെളി വീണത്. പുതുവർഷ ആഘോഷങ്ങൾക്കായി വാഹനങ്ങൾ ചീറിപ്പായുന്ന രാത്രിയിലാണ് ഇത്തരം ഒരു സംഭവം. തുടർന്ന് വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജെസിബി ഉപയോഗിച്ച് ചെളി കോരി മാറ്റിയ ശേഷം ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി.
