Search
Close this search box.

പെരുമാതുറയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി….

eiMFFY981850

പെരുമാതുറ : പെരുമാതുറ താഴംപള്ളിയിൽ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കഠിനംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം തെക്കതിൽ വീട്ടിൽ രാജു – ഷൈജ ദമ്പതികളുടെ മകൻ സജിൻ രാജ് (19)ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരം 5 അര മണിയോടെ കണ്ടെത്തിയത്.

പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം മുതലപ്പൊഴിയിൽ എത്തിയതാണ് സജിൻ രാജും  സുഹൃത്തുക്കളായ സുശാന്ത് (17), സച്ചു (13) എന്നിവർ ചേർന്നാണ് താഴംപള്ളി ഭാഗത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ സുജിൻ രാജ് മുങ്ങിപ്പോവുകയായിരുന്നു.

താഴംപള്ളി ഭാഗത്ത് എപ്പോഴും ഇത്തരത്തിൽ അപകടങ്ങൾ നടക്കുന്നതിനാൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഇവിടെ രണ്ട് സ്കൂൾ കുട്ടികൾ അപകടത്തിൽപെട്ട് മരണപ്പെട്ടു. അതിന് മുൻപും നിരവധി അപകട മരണങ്ങൾ ഈ ഭാഗത്ത്‌ നടന്നിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഡ്രഡ്ജിങ് നടക്കുന്നതിനാൽ കടലിനു ആഴം കൂടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കുളിക്കുന്നതിനിടെ മുങ്ങിപ്പോയ സുജിൻ രാജിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് നടന്ന ശക്തമായ തെരച്ചിലിനൊടുവിൽ ഏകദേശം ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!