Search
Close this search box.

‘എന്നെ നോക്കാനോ ഭക്ഷണം തരാനോ ആരുമില്ല’: വർക്കലയിൽ വഴി തെറ്റി ഒറ്റപ്പെട്ട് നിന്ന 90 വയസ്സുള്ള വൃദ്ധയ്ക്ക് പിങ്ക് പോലീസിന്റെ സഹായം

eiXS95R78502

വർക്കല : വർക്കല തോട്ടുവള്ളി പാലത്തിനു സമീപം തൊണ്ണൂറ് വയസ്സുള്ള കൃഷ്ണമ്മ വഴിതെറ്റി എത്തിയതായി വിവരം ലഭിച്ച പിങ്ക് പോലീസ് സ്ഥലത്തെത്തി. പിങ്ക് പോലീസ് അവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും താമസ സ്ഥലം അറിയില്ലെന്ന് വൃദ്ധ പറഞ്ഞു. വിശപ്പിന്റെയും ഏകാന്തതയുടെയും വേദനയിൽ അവർ പറഞ്ഞത് അവരെ നോക്കാനോ ഭക്ഷണം കൊടുക്കാനോ ആരുമില്ല എന്നാണ്. സമൂഹത്തിൽ വൃദ്ധയായ ഈ ഒരു അമ്മയുടെ ഇത്തരം ഒരു അവസ്ഥ സാക്ഷരത കേരളത്തിന് അപമാനമാണ്. ഉറ്റവരും ഉടയവരും തള്ളിക്കളഞ്ഞ് വഴിയോരത്ത് തന്റെ അവസ്ഥ ആലോചിച്ച് കരയുന്ന ഈ തൊണ്ണൂറുകാരിയാണ് സത്യത്തിൽ ഇന്നത്തെ കേരളത്തിന്റെ ചോദ്യ ചിഹ്നം.

കൃഷ്ണമ്മയുടെ സങ്കടം മനസ്സിലാക്കി പിങ്ക് പോലീസ് അവരെ വർക്കല ഗോവർധനം ചാരിറ്റബിൾ ട്രസ്റ്റിൽ സുരക്ഷിതമായി എത്തിച്ചു. പിങ്ക് പോലീസ് എസ്‌ഐ ലിസ്സി , ഷൈല, അജിത, ഹസീന എന്നിവർ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!