Search
Close this search box.

ആറ്റിങ്ങൽ മാമത്ത് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു

eiULWXM28147

ആറ്റിങ്ങൽ :

ആറ്റിങ്ങൽ മാമത്ത് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. മാമം സ്വദേശിനി വസന്ത(66)യുടെ നാലു പവനോളം വരുന്ന മാലയാണ് നഷ്ടമായത്. രാവിലെ ശിവക്ഷേത്രത്തിൽ തൊഴാൻ പോയി വീട്ടിലെത്തിയ ശേഷം പാല് വാങ്ങാൻ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങുമ്പോഴാണ് സംഭവം. രണ്ടു പേർ ഉൾപ്പെട്ട സംഘം ബൈക്കിലെത്തി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. സംഭവത്തെ തുടർന്ന് വസന്ത ആകെ ഭയന്നു. കിഴുവിലം ഗ്രാമപഞ്ചായത് വക ക്യാമറയിലും സ്വകാര്യ വ്യക്തിയുടെ വീട്ടിലെ ക്യാമറയിൽ നിന്നും കവർച്ചക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ സിഐ ദിപിൻ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!