വർക്കല: കണ്ണംബ തെക്കേ നാഗരുകാവ് ദുർഗാദേവി ക്ഷേത്രത്തിൽ വഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു മോഷണം. തിടപ്പളളിയുടെ വാതിലുകളുടെ പൂട്ടുപൊളിച്ചുകയറി വിളക്കുകൾ ഉൾപ്പെടെയുളള സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.