മാറനല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് വാതിൽ തകർത്ത് വീട്ടിനുള്ളിൽ കടന്ന് കവർച്ച നടത്തിയ യുവാവ് പിടിയിൽ. മാറനല്ലൂർ അരുവിക്കര പൂവൻവിള കൈതക്കുഴി വീട്ടിൽ ജെ. ഗോമതിയിയുടെ വീടിന്റെ വാതിൽ പൊളിച്ച് വീട്ട് സാധനങ്ങൾ കവർന്ന അരുവിക്കര നായ്ക്കാട്ടുവിള ഷാജു നിവാസിൽ എസ്. ഷാജുവിനെയാണ് (39) മാറനല്ലൂർ പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഗോമതിയും മകനും വീട് പൂട്ടി പുറത്തുപോകുന്നത് കണ്ട ഷാജു വാതിൽ പൊളിച്ച് അകത്ത് കടന്ന് ഇൻന്റക്ഷൻ കുക്കർ, ഡി.വി.ഡി പ്ലയർ തുടങ്ങിയവ ആട്ടോറിക്ഷയിൽ കടത്തുകയായിരുന്നു.