വക്കം: വക്കം നിവാസികളെ ഭീതിയിലാഴ്ത്തി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുകയാണ്. വക്കം പ്രദേശങ്ങളിലെ കാത്തിരിപ്പ് കേന്ദ്രം, മാർക്കറ്റ്, ബസ് സ്റ്റാൻഡ് തുടങ്ങി പൊതുസ്ഥലങ്ങളിൽ വരെ തെരുവ് നായ്ക്കൾ സജീവമാണ്. തെരുവ് നായ്ക്കൾ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൈയേറിയതോടെ യാത്രക്കാർക്ക് ആ ഭാഗത്തേക്ക് പോകാൻ തന്നെ പേടിയാണ്. മാർക്കറ്റുകളും പരിസരങ്ങളും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. തെരുവുനായ്ക്കൾ വാഹനങ്ങളുടെ മുന്നിലേക്ക് എടുത്തു ചാടുന്നത് കാരണം അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറയുന്നു. ഇരുചക്രവാഹന യാത്രക്കാർക്കാണ്ണ് അധികവും അപകടങ്ങൾ സംഭവിക്കുന്നത്. പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും വിഷയം ഗൗരവത്തിലെടുത്ത് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
