അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് സ്വദേശിയായ ഒരു സാധാരണക്കാരൻ പ്രാധാന കഥാപാത്രമായി എത്തുന്ന കുട്ടിയപ്പനും ദൈവദൂതരുമെന്ന സിനിമ തിയേറ്ററുകളിലെത്തി. ഓട്ടോ ഡ്രൈവറായ അഞ്ചുതെങ്ങ് പുത്തൻനട കെട്ടുപുര ധനിൽ കൃഷ്ണയാണ് നായക കഥാപാത്രമായി എത്തുന്നത്.
സിനിമയോടും അഭിനയത്തോടും താല്പര്യം കാട്ടിയിരുന്ന ധനിൽ അഞ്ചുതെങ്ങിലെ ഉത്സവ ആഘോഷ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഇതിനോടകം ധനിൽ ചെറുതും വലുതുമായ നിരവധി ഷോര്ട്ട് ഫിലുമുകളിൽ അഭിനയിച്ചിട്ടുണ്ട്. ഷോർട് ഫിലുമുകൾ ശ്രദ്ധനേടിയതോടെ ‘കുട്ടിയപ്പനും ദൈവദൂതരും’ എന്ന സിനിമയിൽ അവസരം ലഭിക്കുകയായിരുന്നു.
വെങ്കിടേഷ് വെങ്കിയും സന്തോഷ് രാജയും ചേർന്ന് എഴുതിയ കഥയുടെ നിർമ്മാണം വി ഹരിസുധനും സംവിധാനം ഗോകുൽ ഹരിഹരന്മാണ് നിർവഹിച്ചിരിക്കുന്നത്. കേരളത്തിലെ ഇരുപത്തഞ്ചോളം പ്രമുഖ തീയറ്ററുകളിൽ ഇന്ന് മുതലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ഒരു കൊച്ചു സിനിമ എന്ന പരിമിതികളിൽ നിന്ന് കൊണ്ട് തന്നെ വളരെ മികച്ച ഒരു ദൃശ്യാനുഭവം തരുന്ന സിനിമയാണ് കുട്ടിയപ്പനും ദൈവദൂതനും. നമ്മുടെ നാടിന്റെ അഭിമാനമായ “ധനിൽ കൃഷ്ണ” ആദ്യമായി ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുതുമകൾ ഒന്നും തന്നെ അവകാശപ്പെടാൻ ഇല്ലെങ്കിലും ഒരു പറ്റം യുവ കലാകാരന്മാരുടെ പ്രകടനത്തിൽ ഊന്നി നിൽക്കുന്ന ഒരു ശക്തമായ കുടുംബ ചിത്രം ആണിത്.
ഒരു പക്ഷെ കുറേ നാളുകൾക്കു ശേഷം മലയാളത്തിൽ നല്ല ഗാനങ്ങൾ ഉള്ള ഒരു ചിത്രം കൂടി ആയിരിക്കും ഇത്. ഈ ചിത്രത്തിൽ എടുത്തു പറയേണ്ട രണ്ടു കഥാപാത്രങ്ങളിൽ ഒന്ന് കേന്ദ്ര കഥാപാത്രം ആയി അഭിനയിച്ച ധനിലിന്റെ ഗിരി എന്ന കഥാപാത്രത്തിന്റെ പ്രകടനം ആണ്. ധനിൽ കൃഷ്ണയുടെ സ്ക്രീൻ പ്രെസൻസും അഭിനയമികവും എടുത്ത കാണിക്കുന്ന ഒരു കഥാപാത്രം ആയിരുന്നു ഇത്. ഇനിയും വെള്ളിത്തിരയിൽ ഏറെ മുൻപോട്ടു പോകാൻ ഉള്ള താരം ആണ് ധനിൽ കൃഷ്ണ എന്ന് ഈ കൊച്ചു സിനിമയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.
റിലീസ് ദിനമായ ഇന്ന് വർക്കല സ്റ്റാർ സിനിമാസിൽ സുഹൃത്തുക്കളോട് എത്തിയ താരം സിനിമകാണുകയും ആരാധകർക്ക് ഒപ്പം ഫേസ്ബുക്ക് ലൈവ് എത്തുകയും ചെയ്തിരുന്നു. സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് വിവരം.