വിതുര: ചികിത്സയ്ക്കെത്തിച്ച പുലി ചത്തു.പേപ്പാറ വനം വകുപ്പ് ഓഫീസ് പരിസരത്തു കൂട്ടിലടച്ചു ചികിത്സിച്ചിരുന്ന പുലിയാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ ചത്തത്. ബത്തേരിയിൽ നിന്നും നെയ്യാർ ലയൺ സഫാരി പാർക്കിലും പിന്നീടി ചികിത്സയ്ക്കു വേണ്ടി പേപ്പാറയിലുമെത്തിച്ച എട്ട് വയസ്സു പ്രായമുള്ള പുലിയാണു ചത്തത്. പുലിയെ ശനിയാഴ്ച പാലോട് ഇൻസ്റ്റിറ്യൂട്ട് ഓഫ് അനിമൽ ഡിസീസിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വനം വകുപ്പ് അധികൃതർ ഏറ്റെടുത്ത് മറവു ചെയ്യും