ഉഴമലയ്ക്കൽ :പരുത്തിക്കുഴി മാർക്കറ്റിൽ നിന്ന് വീട്ടമ്മ വാങ്ങിയ ചൂര മീനിൽ പുഴുവിനെ കണ്ടെത്തി. ഇന്നലെ പരുത്തിക്കുഴി സ്വദേശിനിയായ ലില്ലി എന്ന വീട്ടമ്മ വാങ്ങിയ ചൂര മീനിലാണ്ണ് പുഴുവിനെ കണ്ടത്. മീൻ വലിയ കഷ്ണങ്ങൾ ആയി മുറിച്ചു വില്പന നടത്തുന്നതിൽ നിന്നും തല ഭാഗം ആണ് ഈ വീട്ടമ്മ വാങ്ങിയത്. പുഴു കണ്ട ഉടൻ തന്നെ വീട്ടമ്മ അയൽവാസിക്കളെ അറിയിക്കുകയും തുടർന്ന് ഫോട്ടോ എടുത്ത് അധികൃതരെ അറിയിച്ചു. ഗ്രാമ മേഖലയായ കാഞ്ഞിരംപാറ, പരുത്തിക്കുഴി, അയ്യപ്പൻക്കുഴി, വാലുക്കോണം ഈ മാർക്കറ്റിൽ മാസങ്ങൾ പഴക്കമുള്ള മീനുകളാണ് കച്ചവടം നടത്തുന്നത് എന്ന് സ്ഥലവാസികൾ പറയുന്നു. ഇവിടെ എല്ലാം മീൻ വിൽപ്പന നടത്തുന്നത് ഒരേ ആളുകൾ ആണ്. ആളുകൾ ചീഞ്ഞ മീനാണ് എന്ന് പറഞ്ഞാൽ മോശമായ രീതിയിൽ ആണ് കച്ചവടക്കാർ പ്രതികരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.