Search
Close this search box.

സാധു പെൺകുട്ടിക്ക് വിവാഹ ധനസഹായവുമായി ആലംകോട് ബ്രദേഴ്സ് വാട്സ്അപ്പ് കൂട്ടായ്മ

ei3B20Y19254

വർക്കല:  ഇലകമൺ ഗ്രാമപഞ്ചായത്തിൽ കിഴക്കേപ്പുറം അബൂബക്കർ മൻസിലിൽ അനീസയുടെ മകൾ നസീലയുടെ വിവാഹത്തിനാണ് ആലംകോട് ദേശത്തെ പ്രവാസി കൂട്ടായ്മയായ ആലംകോട് ബ്രദേഴ്സിന്റെ കൈതാങ്ങ്. 1,12,580 രൂപയാണ് ഈ കൂട്ടായ്മ ഇവർക്ക് സ്വരൂപിച്ച് നൽകിയത്. ഈ മാസം 5ആംതീയതി ആ പെൺകുട്ടിയുടെ വിവാഹം പാരിപ്പള്ളി കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.

ജാതി മത ഭേദമന്യേ ഒട്ടേറെ കാരുണ്യ – സാന്ത്വന പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെ കീഴിൽ നടത്തിയിട്ടുണ്ട്. ഏറെയും പ്രവാസികളായ ഈ കൂട്ടായ്മയിൽ പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും അംഗങ്ങളായിട്ടുണ്ട്. മൂന്നര വർഷമായി സാമൂഹ്യ രംഗത്ത് കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും ഒരു പടി മുന്നിൽ നിൽക്കുന്ന ആലംകോട് ബ്രദേഴ്സ് വാട്സാപ്പ് കൂട്ടായ്മ പ്രാധാന്യമുള്ള നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!