ചെറുന്നിയൂർ : വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ചെറുന്നിയൂർ പുതുവൽവീട്ടിൽ രത്നാകരന്റെ ഭാര്യ സുധർമ്മിണി (50)യാണ് വീട്ടുമുറ്റത്തെ 70 അടിയോളം താഴ്ചയുളള കിണറ്റിലേക്ക് കാൽ വഴുതി വീണത്. വർക്കല ഫയർ ഫോഴ്സിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സാബു ആർ എൽ, വിനോദ്, ഷിബിൻ ഗിരീശ്, പ്രതീഷ് ഡ്രൈവർമാരായ ഷമ്മി , ഷാലു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
