വർക്കല : 5 വയസ്സുകാരിയുടെ കാതിൽ കുടുങ്ങിയ കമ്മൽ ഫയർ ഫോഴ്സ് മുറിച്ചു മാറ്റി. വർക്കല താഴെ വെട്ടൂർ വാഴവിളയിൽ കൻസയുടെ കാതിൽ കുടുങ്ങിയ കമ്മലാണ് വർക്കല ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിക്കുകൾ ഇല്ലാതെ മുറിച്ചു മാറ്റിയത്. കമ്മലിന്റെ ആണി ഊരി പോകാതിരിക്കാനായി നെയിൽ പോളിഷ് ഇട്ട് ഉറപ്പിച്ച കമ്മൽ കാതിൽ കിടന്ന് നീര് വന്നതിനെ തുടർന്ന് ഊരി മാറ്റാൻ കഴിയാതെയായി. തുടർന്ന് വർക്കല ഫയർ സ്റ്റേഷനിലെത്തിക്കുകയും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ സാബു ആർ എൽ കമ്മൽ മുറിച്ച് മാറ്റുകയും ചെയ്തു.
