കടയ്ക്കാവൂർ : സ്വന്തം അദ്ധ്വാനം കൊണ്ട് സമ്പാദിച്ച വസ്തുക്കളിൽ നിന്നും ഇരുപത്തിമൂന്നര സെന്റ് വസ്തു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്ന ആവശ്യത്തിനായി നൽകി ദമ്പതികൾ മാതൃകയായി. വസ്തു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തു നൽകി. തെപ്പിച്ചന്ത എംഎസ് വില്ലയിൽ മോഹൻദാസും ലിസി മോഹൻ ദാസുമാണ് സമൂഹത്തിന് വേറിട്ട മാതൃകയാകുന്നത്.
