കാട്ടാക്കട: കാട്ടാക്കട ജനമൈത്രി പൊലീസ്,പി.ആർ.വില്യം ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കടയിൽ പൊതു ജനങ്ങൾക്ക് ട്രാഫിക് ബോധവത്കരണം നടത്തി. ഹെൽമറ്റ് വയ്ക്കാതെയും, ഹെൽമെറ്റ് വാഹനത്തിൽ സൂക്ഷിച്ച് യാത്ര ചെയ്തവരെയും ഇരുചക്ര വാഹനങ്ങളിൽ ലോഡ് കയറ്റി അപകടകരമാം വിധം യത്ര ചെയ്തവരെയും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ വാഹനം ഓടിച്ചവരെയും സ്കൂളിനു മുന്നിൽ വച്ച് ട്രാഫിക് നിയമങ്ങൾ ഉൾക്കൊള്ളിച്ച ലഘു ലേഖകൾ നൽകിയും വിശദീകരിച്ചും ബോധവൽകരണം നടത്തി.ഹെൽമെറ്റിന്റെ ഗൗരവം ബോധ്യപ്പെടുത്തിയാണ് ബൈക്ക് യാത്രികരെ കുട്ടികൾ യാത്രയാക്കിയത്.വരും ദിവസങ്ങളിലും പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരം ബോധവത്ക്കരണ പരിപാടി ഉണ്ടാകുമെന്നും ശേഷം ട്രാഫിക്ക് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
