നന്ദിയോട് :ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നന്ദിയോട് ആലംപാറ ശ്രീനാരായണ ഗ്രന്ഥശാലയ്ക്ക് നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ആലംപാറ ശാഖാ പ്രസിഡന്റ് എസ്. രാജേഷ്, സെക്രട്ടറി ആർ.പ്രവീൺ, ഭാരവാഹികളായ എസ്.പി. പ്രശാന്ത്, ആദർശ്, പി.എസ്. വിജയൻ, കെ.കെ. രാമചന്ദ്രൻ, എസ്. സനിൽകുമാർ, എൻ. അശോകൻ, അരുൺ, അഭിലാഷ് മോഹൻ, അനിരുദ്ധൻ, എ.അനീഷ്, എസ്. അരുൺ തുടങ്ങിയവർ പങ്കെടുത്തു.
