അരുവിക്കര :കേരള പി.എസ്.സി ഡയറി ഫാം ഇൻസ്ട്രക്റ്റർ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടി വിതുര കൊപ്പം സ്വദേശി. വിതുര കൊപ്പം എസ്.ആർ നിവാസിൽ അബ്‌ദുൾ റാഷിദ് -ജെ. ഷീജ ദമ്പതിക്കളുടെ മകൻ അജിംഷാ ആണ് ഒന്നാം റാങ്ക് നേടിയത്.
കേരള പി.എസ്.സി ഡയറി ഫാം ഇൻസ്ട്രക്റ്റർ ലിസ്റ്റിൽ നാലാം റാങ്ക് നേടി തൊളിക്കോട് മലയടി സ്വദേശി.തൊളിക്കോട് മലയടി ചരുവിള വീട്ടിൽ ബി. ജയകുമാർ -എ.കെ സിന്ധു ദമ്പതിക്കളുടെ മകൻ വിഷ്ണു. ജെ. എസ് ആണ് നാലാം റാങ്ക് നേടിയത്.വിതുര CEAM ട്യൂഷൻ സെന്ററിൽ നിലവിൽ അദ്ധ്യാപകൻ ആണ് വിഷ്ണു.