കിളിമാനൂർ:- കിളിമാനൂർ സ്വദേശിയായ ഷിബു ചെറുക്കാരത്തിന് ‘പൂക്കളും കൂട്ടുകാരും’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ശ്രമഫലമായി വീട് ഒരുങ്ങി.
സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പുത്രന്മാരും ഓട്ടിസം ബാധിച്ച മകളും വൃദ്ധമാതാവും ഭാര്യയും അടങ്ങുന്നതാണ് ഷിബുവിന്റെ കുടുംബം. ഇത്രയധികം പ്രശ്നങ്ങൾ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടെങ്കിലും തിരിച്ചടികളെ ധൈര്യപൂർവ്വം നേരിട്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുകയാണ് ഷിബു.
ഇടുപ്പെല്ലിന് തേയ്മാനം സംഭവിച്ച് സ്വയം രോഗികൂടിയായ ഈ ചെറുപ്പക്കാരൻ!!
ഷിബുവിന്റെ ബുദ്ധിമുട്ടുകൾ കണ്ട സുഹൃത്തുക്കൾ എടുത്തു നൽകിയ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ഷിബു കാൻസർ-വൃക്ക രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്നു. നിരവധി പാവപ്പെട്ട രോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഷിബു ‘പ്രതീക്ഷ’ ഭിന്നശേഷി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അമരക്കാരനുമാണ്.
ഓട്ടിസം ബാധിച്ച് പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത മോളും വൃദ്ധയായ മാതാവുമായി കഴിയുന്ന ഷിബുവിന്റെ വീടിന്റെ അവസ്ഥ മനസ്സിലാക്കിയ നല്ലവരായ സുഹൃത്തുക്കൾ വീണ്ടും “സൗഹൃദം” എന്നൊരു സ്നേഹക്കൂടാരം പണിത് കൊടുത്ത് ഷിബുവിനെ ചേർത്ത് നിർത്തിയത്.
രാവിലെ 9:30 ന് വീടിന്റെ താക്കോൽ ദാനം അടൂർ പ്രകാശ് എം.പി.നിർവഹിച്ചു.ഷിബുവിന് ഒരു സ്വപ്നഭവനം പണിത് കൊടുക്കുവാനായി നേതൃത്വം കൊടുത്ത് മുന്നിട്ടിറങ്ങിയ സുഹൃത്തുക്കളും പ്രവാസികളുമായ ശ്രീ. പുല്ലയിൽ ബിജു,ശ്രീ.എം.എസ്സ്.ഗിരി,ശ്രീ.എൻ.ശിവകുമാർ,ശ്രീ.മഹേഷ് കാരേറ്റ് എന്നിവർ ഒപ്പമുണ്ടായിരുന്നു.