കല്ലറ: മുതുവിളയിൽ റബർമരം കടപുഴകി വീടിനു മുകളിൽ വീണതിനെ തുടർന്ന് മേൽക്കൂര ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കുമ്മൂർ കിഴക്കുംകര പുത്തൻവീട്ടിൽ സുശീലയുടെ വീടിന് മുകളിലേക്ക് മുതുവിള അരുൺ നിവാസിൽ കമലന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്ന മരം കടപുഴകി വീണത്. വീടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. വിവരമറിഞ്ഞ് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുനീക്കി.
