പഴയകുന്നുമ്മൽ : അടയമൺ പ്രൈമറി ഹെൽത്ത് സെന്ററിൽ നിർമിക്കുന്ന പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ തറക്കല്ലിടൽ സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ രോഗികൾ വീർപ്പുമുട്ടിയ ആതുരാലയത്തിന് പുത്തൻ പ്രതീക്ഷകൾ നൽകുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. പുതിയ കെട്ടിടത്തിനായി ബി.സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അഡ്വ ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.