കാരേറ്റ്: കിണറ്റിൽവീണ വളർത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഗൃഹനാഥൻ കിണറ്റിൽവീണു. കാരേറ്റ് മുസ്ലിംപള്ളിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന കൃഷ്ണകുമാറാണ് കിണറ്റിൽ അകപ്പെട്ടത്. വളർത്തുനായ കിണറ്റിൽവീണപ്പോൾ രക്ഷിക്കാൻ ഇറങ്ങിയ കൃഷ്ണകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. ഉടൻ വീട്ടുകാർ ഫയർഫോഴ്സിൽ അറിയിച്ചു. വെഞ്ഞാറമൂട് ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിലുള്ള സംഘം ഗൃഹനാഥനെയും നായയെയും രക്ഷപ്പെടുത്തി.
